സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസിന്റെയും പട്ടികവിഭാഗ പ്രസ്ഥാനങ്ങളുടെയും പ്രമുഖ നേതാവായിരുന്ന യശ:ശരീരനായ എ.പാച്ചന്റെ സ്മരണാര്‍ത്ഥം എ. പാച്ചന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് വി.ഡി. സതീശന്‍ എം. എല്‍ . എ അര്‍ഹനായതായി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.ജി. രവി അറിയിച്ചു.
കേരള നിയമസഭയിലെ മികച്ച യുവപാര്‍ലമെന്റേറിയന്‍ എന്ന നിലയിലാണ് സതീശന്‍ അവാര്‍ഡിന് അര്‍ഹനായത്. വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. കെ. ശിവരാജന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. സുധീശന്‍, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.പി. എസ്. ബൈജു എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. എ. പാച്ചന്റെ ആറാം ചരമവാര്‍ഷികദിനമായ 24ന് രാവിലെ 10 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബില്‍വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് മുന്‍ നിയമസഭാ സ്പീക്കര്‍ വി. എം.സുധീരന്‍ അവാര്‍ഡുദാനം നിര്‍വഹിക്കും. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ.കെ.പി. മുഹമ്മദ് ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളെ ചടങ്ങില്‍ ആദരിക്കും.
No comments:
Post a Comment