Monday, 6 December 2010

രാമന്തളിയില് പത്രലേഖകന് വെട്ടേറ്റു

പയ്യന്നൂര്‍:

മുന്‍ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും രാമന്തളിശങ്കരനാരായണക്ഷേത്രം ജീവനക്കാരനുമായ പത്രപ്രവര്‍ത്തകനെ ഗുരുതരമായിവെട്ടിപ്പരിക്കേല്‍പ്പിച്ചു. സിറാജ് പത്രത്തിന്റെ പയ്യന്നൂര്‍ ലേഖകന്‍കെ.പി.സുനില്‍കുമാറി (32)നാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

അക്രമത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ആണെന്നാണ് ആരോപണം.സുനില്‍കുമാറിനെ ആദ്യം പയ്യന്നൂര്‍ ആസ്പത്രിയിലും പിന്നീട്മംഗലാപുരത്തേക്കും കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മുഖംമൂടിഅണിഞ്ഞെത്തിയ അഞ്ചംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.

സുനില്‍കുമാറിന്റെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായെിപരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ രാമന്തളി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായിപ്രവര്‍ത്തിച്ചു എന്ന തോന്നലാണ് അക്രമത്തിന് പിന്നിലെന്നാണ് യു.ഡി.എഫ്.ആരോപണം.പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷംവ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്. അക്രമങ്ങളില്‍ ഒന്നിലും പോലീസ്കേസ്സെടുക്കുക പോലുും ചെയ്തിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് രാമന്തളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെരാമന്തളിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. സംഭവത്തില്‍ മണ്ഡലംകോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.

No comments:

Post a Comment