Wednesday, 28 September 2011

ഡോ. കെ.ജെ. യേശുദാസ് എന്നാല്‍ സംഗീതം എന്ന വാക്കിന്റെ പര്യായം എന്നാണ് നമ്മള്‍ ഏവരും കരുതുന്നത്. അദ്ദേഹത്തിന്റെയോ കല്പന രാഘവേന്ദ്രയുടെയോ കഴിവുകളെ തെല്ലും കുറച്ചു കാണുന്നുമില്ല.പക്ഷെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തികച്ചും വേദനാജനകമായിരുന്നു.


"കല്പന പൂര്‍വജന്മം ചെയ്ത എന്തോ മഹാപാപത്തിന്റെ ഫലമായാണ്‌ ഇന്ത്യയില്‍ ജനിക്കേണ്ടി വന്നത്, അമേരിക്കയില്‍ ജനിക്കേണ്ടിയിരുന്നു" എന്നായിരുന്നു അത്. രാജ്യം പദ്മശ്രീയും, പദ്മഭൂഷനും 7 നാഷണല്‍ അവാര്‍ഡുകളും , ഡോക്‌ട്രേറ്റും, 30 സ്റ്റേറ്റ് അവാര്‍ഡുകളും കേരള ഗവര്‍മെന്റിന്റെ ഏക ആസ്ഥാന ഗായകന്‍ പദവിയും കൊടുത്തു ബഹുമാനിച്ച ഇന്ത്യാകാരനു സ്വന്തം രാജ്യത്തോട് ഇത്രെ പുച്ഛമോ?


അമേരിക്കയില്‍ ജനിച്ചു , കഴിവുകള്‍ തെളിയിച്ച അദ്ദേഹത്തിന്റെ ബന്ധു ആനന്ദ്‌ ജോണ്‍ ജോണിന് അമേരിക്കയില്‍ സംഭവിച്ചതെന്ത് എന്നും, ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ എന്ത് എന്നും ശ്രീ യേശുദാസിന് അറിയില്ല എന്നാണോ. അദ്ദേഹത്തിന്റെ ഭാഷയില്‍ പൂര്‍വ ജന്മ സുകൃതം കൊണ്ട് അമേരിക്കയില്‍ ജനിച്ച ആനന്ദ്‌ ജോണ്‍ കാരാഗൃഹത്തിലും, പൂര്‍വ ജന്മ പാപം കൊണ്ട് ഇന്ത്യയില്‍ ജനിക്കേണ്ടി വന്ന കല്പന ഒരു കോടിയുടെ ഫ്ലാറ്റിലും.

No comments:

Post a Comment